Notification

വിജ്ഞാപനം
കേരള സർക്കാർ നിയന്ത്രണത്തിലുള്ള സ്വയം ഭരണ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്ത് നടപ്പാക്കി വരുന്ന വീഡിയോ എഡിറ്റിംഗ്, വീഡിയോ ടൈറ്റിലിംഗ്, വീഡിയോ കംപോസിറ്റിങ്, ഗ്രാഫിക് ഡിസൈൻ ജോലികൾ വർക്ക് കോൺട്രാക്ട്/റേറ്റ് കോൺട്രാക്ട് വ്യവസ്ഥയിൽ നിർവഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യതയുള്ളവരെ പരിഗണിക്കുന്നതിനായുള്ള പാനൽ തയ്യാറാക്കുന്നു.

വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.

Work Contract/Rate Contract carrying out works like Video Editing, Video Titling and Compositing, through Conceptualisation and Design of Art Work.

വിശദംശങ്ങൾ
യോഗ്യത
  1. ക്ലാസ് 12th പാസ്സായിരിക്കണം.
  2. ഫോട്ടോഗ്രാഫി / വീഡിയോഗ്രാഫി വീഡിയോ എഡിറ്റിങ്, ഗ്രാഫിക് ഡിസൈനിങ്/ പ്രിന്റ് ഡിസൈനിങ്, മീഡിയ പ്രൊഡക്ഷൻ  തുടങ്ങിയ  ഏതെങ്കിലും മൂന്ന് മാസത്തിൽ കുറയാതെയുള്ള സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സ് പാസായിരിക്കണം.
  3. മേൽപ്പറഞ്ഞ വിഷയത്തിൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി  പരിചയം ഉണ്ടായിരിക്കണം.
  4. സി-ഡിറ്റിലെ മീഡിയ കോഴ്സുകൾ വിജയകമായി പൂർത്തിയാക്കിയ യോഗ്യരായവർക്ക് മുൻഗണന  നൽകുന്നതായിരിക്കും.
  5. Adobe Premiere Pro, Adobe Photoshop, Adobe After Effect, Adobe InDesign, Adobe Illustrator തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
വ്യവസ്ഥകൾ
  1. തിരഞ്ഞെടുക്കപ്പെടുന്നവർ സി-ഡിറ്റുമായി ഒരു വർഷ വർക്ക് കോൺട്രാക്ട്/റേറ്റ് കോൺട്രാക്ട്  കരാറിൽ ഏർപ്പെടേണ്ടതാണ്. കാലാവധിക്ക് ശേഷം കരാർ പുതുക്കുന്നത് ആവശ്യമെങ്കിൽ പരിഗണിക്കുന്നതാണ്.
  2. Work contract/ Rate contract വ്യവസ്ഥകൾ പ്രകാരം പ്രതിമാസം പൂർത്തീകരിച്ചു നൽകുന്ന വർക്കുകൾക്ക് അനുസൃതമായി പ്രതിഫലം നൽകുന്നതാണ്.(Work contract നു ബാധകമായ TDS/ നികുതികൾ കഴിച്ചു.)
  3. ഇത് സി-ഡിറ്റിൽ ഏതെങ്കിലും തരത്തിലുള്ള ജോലി ചെയ്യുന്നതിനുള്ള നിയമനം അല്ല. സേവന വേതന വ്യവസ്ഥകൾ ഉണ്ടായിരിക്കുന്നതല്ല. കൂടാതെ ഇതുമൂലം എതെങ്കിലും തസ്തികയിൽ സി-ഡിറ്റിൽ നിയമനത്തിനുള്ള അവകാശമുണ്ടായിരിക്കുന്നതുമല്ല.